മലപ്പുറത്ത് ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും: കുമ്മനം

By Subha Lekshmi B R.20 Mar, 2017

imran-azhar

തിരുവനന്തപുരം: മലപ്പുറത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് സംസ്ഥാനത്തെ എന്‍ഡിഎയില്‍ വിളളലുണ്ടായതുമായി ബന്ധപ്പെട്ട്
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. മലപ്പുറം സീറ്റ് ബിജെപിയുടേതാണെന്നും അവിടെ ആര് മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

 

മുന്നണിയില്‍ യാതൊരു പ്രശ്നങ്ങളുമില്ളെന്നും എന്തെങ്കിലും അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞ് തീര്‍ക്കുമെന്നും ദേശീയ നേതൃത്വവുമായികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നല്ളതാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

 

നേരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പളളിയും രംഗത്തെത്തിയിരുന്നു.

 

സംസ്ഥാനത്ത് എന്‍ഡിഎ സംവിധാനം ദുര്‍ബലമായെന്നും ബിജെപി ബിഡിജെഎസിനെ അവഗണിച്ചെന്നും ഇരു നേതാക്കളും കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി ദേശീയ അധ്യകഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും തുഷാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുമ്മനത്തിന്‍റെ പ്രതികരണം.

loading...