യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകി; വിമാനത്തിനകത്ത് പിന്നീട് സംഭവിച്ചത്!

By Anju N P.20 09 2018

imran-azhar


മുംബൈ: യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകിയതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ യാത്രക്കാര്‍ ആകെ പരിഭ്രാന്തരായി. പലര്‍ക്കും ശ്വാസം പോലും എടുക്കാന്‍ കഴിയാതെയായി. മുംബൈ-ജയ്പുര്‍ ജെറ്റ് എയര്‍വെയ്‌സ്മുംബൈ-ജയ്പുര്‍ ജെറ്റ് എയര്‍വെയ്‌സിലായിരുന്നു സംഭവം. മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ മറന്നതിനെത്തുടര്‍ന്നുണ്ടായ മര്‍ദ വ്യത്യാസമാണ് ഇതിന് കാരണം.

 

166 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിന്നത്. ഇതില്‍ 30 പേരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. നിരവധിപ്പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിട്ടു.

 


സാങ്കേതിയ വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡയറക്‌റേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

 

വിമാനത്തിനുള്ളില്‍ മര്‍ദം കുറഞ്ഞതോടെ ശ്വസകോശത്തിലേക്കും രക്തത്തിലേക്കും എത്തുന്ന ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് രക്തസ്രാവത്തിന് കാരണമായത്.

 

OTHER SECTIONS