വരുന്നൂ... പെട്രോള്‍ - ഡീസല്‍ ഹോം ഡെലിവറി?

By Shyma Mohan.21 Apr, 2017

imran-azhar


   ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പിലുള്ള നീണ്ട ക്യൂകള്‍ക്ക് വിരാമമിടുന്നതിന് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിക്കാന്‍ നീക്കം. മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് പെട്രോളും ഡീസലും അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചുകൊടുക്കുന്നതിനുള്ള പ്രക്രിയക്ക് അംഗീകാരം നല്‍കുവാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം നീക്കം. പ്രതിവര്‍ഷം 2500 കോടി രൂപയുടെ പണമിടപാടുകളാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വിപണനങ്ങളില്‍ നടന്നുവരുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതുകൂടി കണക്കിലെടുത്താണ് ഇത്തരത്തിലുള്ള നീക്കത്തിന് മന്ത്രാലയം തുടക്കം കുറിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ വഴി പ്രതിദിനം 150 കോടിയില്‍ നിന്ന് 450 കോടി വ്യാപാര വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രാലയം ഇറക്കിയ കുറിപ്പില്‍ പറയുന്നു. മെയ് 1 മുതല്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ പെട്രോള്‍ - ഡീസല്‍ ഉല്‍പന്നങ്ങളുടെ വിലയില്‍ പ്രതിദിനം മാറ്റമുണ്ടാകുമെന്നും അറിയിച്ചിരുന്നു.