ഫൈസർ വാക്സീന് രണ്ടാം ഡോസ് ആവശ്യമില്ലെന്നു പഠനം

By അനിൽ പയ്യമ്പള്ളി.06 03 2021

imran-azhar

വിയന്ന :ഫൈസർ-ബയോഎൻടെക്ക് വാക്സീന് ആദ്യ ഡോസ് കൊണ്ടുതന്നെ കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധം സൃഷ്ടിക്കാനാകുമെന്നും രണ്ടാമത് ഡോസ് ആവശ്യമില്ലെന്നും പഠനം. ആദ്യ ഡോസ് നൽകി 11 ദിവസത്തിന് ശേഷം വാക്സീൻ ഫലം കണ്ടു തുടങ്ങുമെന്ന് ഓസ്ട്രേലിയയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

 

രണ്ടാമത് ഡോസ് നൽകിയ ശേഷം പ്രത്യേകിച്ചൊരു വർധന ഫലപ്രാപ്തിയിൽ ഉണ്ടായിട്ടില്ലെന്നും പഠനറിപ്പോർട്ട് പറയുന്നു. ാലറഞഃശ് സെർവറിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.


വാക്സീന്റെ ആദ്യ ഡോസ് നൽകി 11-ാം ദിവസം മുതൽ 28-ാം ദിവസവും വരെയുള്ള ഫലപ്രാപ്തി പഠനത്തിന്റെ ഭാഗമായി നിർണയിച്ചു. ഇതിനെ രണ്ടാമത്തെ ഡോസിന് ശേഷം 28-ാം ദിവസം മുതൽ 111-ാം ദിവസം വരെയുള്ള ഫലപ്രാപ്തിയുമായി താരതമ്യം ചെയ്യ്തു. രണ്ടാമത്തെ ഡോസ് നൽകുന്നതിന് മുൻപ് തന്നെ ന്യൂട്രലൈസിങ്ങ് ആന്റിബോഡികളെ ശരീരത്തിൽ ഉത്പാദിപ്പിക്കാൻ ഫൈസർ-ബയോഎൻടെക് വാക്സീനായതായി ഈ നിരീക്ഷണത്തിൽ വെളിപ്പെട്ടു.


പല രാജ്യങ്ങളിലും വാക്സീൻ വിതരണം മെല്ലെ നീങ്ങുന്ന അവസരത്തിൽ നിർണായകമാണ് ഈ പഠനം. വാക്സീന് രണ്ട് ഡോസ് വേണ്ടതില്ല എന്ന് വരുന്നത് വാക്സീൻ ദൗർലഭ്യം നേരിടുന്ന രാജ്യങ്ങൾക്ക് സഹായകമാകും. യാത്രകൾ നടത്താൻ പദ്ധതിയിടുന്നവർക്കും പുറപ്പെടുന്നതിന് രണ്ടാഴ്ച മുൻപ് വാക്സീൻ എടുത്ത് സംരക്ഷണം നേടാൻ സാധിക്കും.

 

എന്നാൽ ഒറ്റ ഡോസ് കൊണ്ട് തന്നെ പ്രതിരോധ ശക്തി കൈവരുമെന്ന കണ്ടെത്തൽ വാക്സീൻ പ്രതിരോധം എത്ര നാൾ നീണ്ടു നിൽക്കും എന്നതിനെ കുറിച്ച് ചില സംശയങ്ങളും ജനിപ്പിക്കുന്നു. ഒറ്റ ഡോസിൽ കോവിഡ് പ്രതിരോധം വാഗ്ദാനം ചെയ്യുന്ന വാക്സീൻ നേരത്തേ ജോൺസൺ ആൻഡ് ജോൺസൺ പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിന്റെ ഫലപ്രാപ്തി നിരക്ക് മൊഡേണയുടെയും ഫൈസറിന്റെയുമൊക്കെ ആദ്യ ഡോസ് ഉണ്ടാക്കുന്ന ഫലപ്രാപ്തിയേക്കാൾ അൽപം താഴെയാണ്.

 

 

 

OTHER SECTIONS