ആത്മീയ ആരവത്തില്‍ ശിവഗിരി തീര്‍ത്ഥാടന പ്രവാഹം തുടങ്ങി

അറിവിന്റെ മഹാ തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാവുകുന്നതിന് മുമ്പേ തന്നെ ശിവഗിരിയിലേയ്ക്ക് തീര്‍ത്ഥാട പ്രവാഹം. ഇനിയുള്ള മൂന്നു ദിനങ്ങള്‍ അത് തുടരും.

author-image
Priya
New Update
ആത്മീയ ആരവത്തില്‍ ശിവഗിരി തീര്‍ത്ഥാടന പ്രവാഹം തുടങ്ങി

ബി.വി. അരുണ്‍ കുമാര്‍

തിരുവനന്തപുരം: അറിവിന്റെ മഹാ തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാവുകുന്നതിന് മുമ്പേ തന്നെ ശിവഗിരിയിലേയ്ക്ക് തീര്‍ത്ഥാട പ്രവാഹം. ഇനിയുള്ള മൂന്നു ദിനങ്ങള്‍ അത് തുടരും.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളിലേക്കുള്ള ആത്മീയ ആന്തരിക യാത്രകൂടിയാണ് ഈ തീര്‍ത്ഥാടന നാളുകള്‍. ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിന്ന് 1932നാണ് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചത്.

ഈ വര്‍ഷം 91ാമത് തീര്‍ത്ഥാടനമാണ് ആഘോഷിക്കുന്നത്. ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സര്‍വ്വമതസമ്മേളനത്തിന്റെ ശതാബ്ദിയും കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയാചരണവും ഈ വര്‍ഷമാണ് നടക്കുന്നത്.

ശതാബ്ദിയാഘോഷങ്ങള്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 26ന് ഉദ്ഘാടനം ചെയ്തിരുന്നു. 28 ന് നടന്ന കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിയാചരണം മന്ത്രി എം.ബി. രാജേഷായിരുന്നു ഉദ്ഘാടകന്‍.

ശാന്തിയുടെയും സ്‌നേഹത്തിന്റെയും അറിവിന്റെയും നേര്‍വഴിയാണ് ശിവഗിരി എന്ന് ഗുരുവരുള്‍ അന്വര്‍ത്ഥമാക്കുന്നാണ് ശിവഗിരി തീര്‍ത്ഥാടനം. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ എട്ട് ലക്ഷ്യങ്ങളോടെയാണ് തീര്‍ത്ഥാടനം എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ളത്.

ശിവഗിരി തീര്‍ത്ഥാടകര്‍ പത്തുദിവസത്തെ പഞ്ചശുദ്ധി വ്രതം അനുഷ്ഠിച്ച് എത്തണമെന്ന ഗുരുദേവ നിര്‍ദ്ദേശം പാലിച്ചാണ് ഭക്തര്‍ തീര്‍ത്ഥാടനത്തിന് എത്താറുള്ളത്.

വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ശരീരശുദ്ധി, ഗൃഹശുദ്ധി എന്നിവ ആചരിച്ച് പീതാംബരധാരികളായാണ് ഭക്തലക്ഷങ്ങള്‍ എത്തുക. അഹിംസ, സത്യം, ബ്രഹ്മചര്യം, മദ്യവര്‍ജനം തുടങ്ങിയവരും ആചരിക്കുന്നുണ്ട്.

ശിവഗിരിയില്‍ എത്തുന്ന ഭക്തര്‍ പ്രാര്‍ത്ഥനയും ജപവും ധ്യാനവും നടത്തിയാണ് മടങ്ങാറുള്ളത്. ശാരദാമഠത്തിലാണ് ഇവ നടത്താറുള്ളത്. അറിവിന്റെ സ്വരൂപിണിയായാണ് ശ്രീശാരദാംബയെ അറിയപ്പെടുന്നത്.

1912 മെയ് ഒന്നിനാണ് ഗുരുദേവന്‍ ശ്രീശാരദാംബയുടെ പ്രതിഷ്ധ നിര്‍വഹിച്ചത്. സര്‍വ കലകളുടെയും വിദ്യയുടെയും അധിപയായാണ് ശാരദാംബയെ ആരാധിക്കാറുള്ളത്.

തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഭക്തരെ വരവേല്‍ക്കാന്‍ ശിവഗിരി നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. ശിവഗിരി കുന്നിന്റെ നെറുകയിലാണ് മഹാസമാധി മണ്ഡപം സ്ഥിതിചെയ്യുന്നത്.

ഗുരുവിന്റെ ദിവ്യശരീരം സൂക്ഷിച്ചിരിക്കുന്നിനു മുകളിലാണ് മഹാസമാധി മന്ദിരത്തിലെ മഹാസമാധി പീഠം. ഗുരുവിന്റെ വെണ്ണക്കല്‍ പ്രതിമയാണ് ഇവിടെയുള്ളത്.

സ്വാമി ശങ്കരാനന്ദയാണ് ഈ പ്രതിമ പ്രതിഷ്ഠ നടത്തിയത്. ഗുരുദേവ ദര്‍ശനത്തിന്റെയും ശിവഗിരിയുടെയും അടയാളമായാണ് സമാധി മണ്ഡപത്തെ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ആരാധിക്കുന്നത്.

മഹാസമാധി മന്ദിരത്തിനു മുന്നിലായി ഗുരുദേവന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് നട്ട പ്ലാവ് ഇന്നും ഒരു കേടും കൂടാതെ നില്‍ക്കുന്നുണ്ട്. ശിവഗിരിയിലെ മറ്റൊരു പ്രാര്‍ത്ഥാനാലയമാണ് പര്‍ണശാല.

ഇതിനുള്ളിലെ മുറിയിലാണ് ദീര്‍ഘകാലം ഗുരുദേവന്‍ വിശ്രമിച്ചിരുന്നത്. ഗുരുദേവന്‍ വിശ്രമിച്ചിരുന്ന വൈദിക മഠവും സന്ദര്‍ശിച്ചാണ് ഭക്തര്‍ മടങ്ങാറുള്ളത്.

ഇവിടെയിരുന്നാണ് ഗുരുദേവന്‍ മഹാകവി രവീന്ദ്രനാഥ ടഗോര്‍, സി.എഫ്. ആന്‍ഡ്രൂസ്, ആചാര്യ വിനോബഭാവെ, സ്വാമി ശ്രദ്ധാനന്ദജി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയത്.

sivagiri