223 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു: പൈലറ്റിന്റെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

By Neha C N.16 08 2019

imran-azhar

 

മോസ്‌കോ: മരണമുഖത്തു നിന്നും തിരിച്ചു വന്നതിന്റെ ഞെട്ടലിലാണ് റഷ്യന്‍ എയര്‍ബസ് എ321 വിമാനത്തിലെ യാത്രക്കാര്‍. 223 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ പക്ഷിക്കൂട്ടവുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്യാനുള്ള പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.


മോസ്‌കോയില്‍ നിന്നും ക്രിമിയയിലേക്ക് പോവുകയായിരുന്നു ഈ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്കോഫിന് നിമിഷങ്ങള്‍ക്കുള്ളില്‍ കടല്‍പക്ഷിയെ ഇടിച്ച വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും തകരുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള വയലില്‍ പൈലറ്റ് അടിയന്തരമായി വിമാനം ഇറക്കുകയായിരുന്നു.

ലാന്‍ഡിംഗിനെ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരതരമാണ്. അതേസമയം മനസ്സാന്നിദ്ധ്യം കൊണ്ട് നൂറു കണക്കിന് ആളുകളുടെ ജീവന്‍ ദാമിര്‍ യൂസുപോവ എന്ന പൈലറ്റിനെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുള്ളവര്‍ അഭിനന്ദിക്കുകയാണ്. വിമാനത്തിന്റെ പൈലറ്റ് ഹീറോയാണെന്നും സമയോചിതമായ നടപടിയില്‍ 233 പേരുടെ ജീവനാണ് രക്ഷപ്പെടുത്തിയതെന്നുമാണ് സംഭവത്തോട് റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചത്.

 

OTHER SECTIONS