ആ പ്രതിഷേധം എതിര്‍ക്കപ്പെടേണ്ടതല്ലെന്ന് കോടിയേരി, അതൃപ്തി അറിയിച്ച് കാനം

By Subha Lekshmi B R.05 Apr, 2017

imran-azhar

മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ പ്രതിഷേധവും ദുഖവും എതിര്‍ക്കപ്പെടേണ്ടതല്ളെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊലീസ് ആസ്ഥാനത്ത് നടന്ന നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്ക് വഴ്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കണം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആദ്യം ആത്മഹത്യ എന്ന നിഗമനത്തിലാണ് എത്തിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് പുതിയ വിവരങ്ങള്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

 

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും എതിരായ നടപടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചു. വിഷയത്തില്‍ പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമായിരുന്നുവെന്ന് കാനം അഭിപ്രായപ്പെട്ടു.
പൊലീസ് ശ്രദ്ധയോടെ കാര്യങ്ങളെ സമീപിച്ചിരുന്നെങ്കിലും പൊലീസ് ആസ്ഥാനത്തിന് മുന്‍പിലെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. അത്തരമൊരു ജാഗ്രതക്കുറവ് സംഭവിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.

OTHER SECTIONS