ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു

By sruthy sajeev .14 Sep, 2017

imran-azhar


ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപെ്പട്ട് നിര്‍മാതാവും തീയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്‌ളബില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ലിബര്‍ട്ടി ബഷീറിന്റെ മൊഴി രേഖപെ്പടുത്തിയത്. ദിലീപിനെതിരേ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ലിബര്‍ട്ടി ബഷീര്‍. തനിക്കെതിരേ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് കേസ് സൃഷ്ടിച്ചതെന്ന് ദിലീപും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപെ്പട്ട് ബഷീറിന്റെ മൊഴി രേഖപെ്പടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

 

loading...

OTHER SECTIONS