രാജ്യത്തെ രാഷ്ട്രീയം വിശ്വാസ്യതാ പ്രതിസന്ധി നേരിടുന്നു;രാജ്‌നാഥ് സിങ്

By online desk .21 02 2020

imran-azhar

 


ഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയം വിശ്വാസ്യതാ പ്രതിസന്ധി നേരിടുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കാരണം വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

രാഷ്ട്രീയം എന്നത് സമൂഹത്തെ നീതിയുടെ പാതയിലേക്ക് കൊണ്ടുപോകുന്ന ഒരു സംവിധാനമാണ്. എന്നാൽ, ഇപ്പോൾ അതിന്റെ അർത്ഥവും സത്തയും നഷ്ടപ്പെട്ടു, അതുകൊണ്ട് തന്നെ ആളുകൾ രാഷ്ട്രീയം വെറുക്കാൻ തുടങ്ങി ശിവരാത്രി മഹോത്സവത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

രാഷ്ട്രീയത്തിലെ വിശ്വാസ്യതാ പ്രതിസന്ധി രാഷ്ട്രീയക്കാരുടെ വാക്കുകളും പ്രവൃത്തികളിലും തമ്മിലുള്ള വ്യത്യാസം കൊണ്ട് ഉണ്ടായതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിലെ ഈ പ്രതിസന്ധി മറികടക്കുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തുകൂടായെന്നും രാജ്നാഥ് സിങ് ചോദിച്ചു.

OTHER SECTIONS