രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു

By Subha Lekshmi B R.17 Jul, 2017

imran-azhar

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ഥി ബിഹാര്‍ മുന്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറുമാണു മത്സരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎല്‍എമാരും പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലുമായി ക്രമീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിലാണ് വോട്ടിംഗ് രേഖപ്പെടുത്തുന്നത്.

 

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ കാലാവധി ജൂലായ് 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്നു തിതരഞ്ഞെടുപ്പ് നടക്കുന്നത്. എംപിമാര്‍ക്കായി പാര്‍ലമെന്‍റില്‍ പ്രത്യേക ബൂത്ത് ഒരുക്കിയിട്ടുണ്ട്. എല്ളാ സംസ്ഥാന നിയമസഭകളിലും എംഎല്‍എമാര്‍ക്കായും ബൂത്തുകളുണ്ട്. കേരളത്തില്‍ നിയമസഭയിലെ 604~ാം നന്പര്‍ മുറിയിലാണ് വോട്ടിംഗ് കേന്ദ്രം.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റിലെ 62~ാം മുറിയില്‍ വോട്ട് രേഖപ്പെടുത്തി. ജിഎസ്ടിക്കു ശേഷം രാജ്യത്ത് പുതിയ തുടക്കമാണ് ഉണ്ടായിരിക്കുന്നത്. ജിഎസ്ടി പാസാക്കിയതുപോലെ എല്ളാവരും പാര്‍ലമെന്‍റ് സമ്മേളനത്തിലും സഹകരിക്കണം. വര്‍ഷകാല സമ്മേളനം കാര്യക്ഷമമായിരിക്കുമെന്ന് പ്രതീകഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

loading...