പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയില്‍

By online desk .04 08 2020

imran-azhar

 

 

വത്തിക്കാന്‍ : മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയിലെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണില്‍ ജര്‍മനിയില്‍ സുഖമില്ലാതിരുന്ന സഹോദരനെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളാകുകയായിരുന്നു.93 കാരനായ അദ്ദേഹത്തിന് ഓര്‍മ്മശക്തിയ്ക്ക് കുഴപ്പമൊന്നുമില്ല. എന്നാല്‍ സംസാരിക്കാന്‍ കഴിയാത്ത വിധം ക്ഷീണിതനാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ജൂണിലാണ് അദ്ദേഹം സഹോദരനെ സന്ദര്‍ശിക്കാനായി ജര്‍മനിയിലേക്ക് എത്തിയത്. രണ്ടാഴ്ചയ്ക്ക് ശേഷം സഹോദരന്‍ ജോര്‍ജ് റാറ്റ്സിംഗര്‍ മരണപ്പെട്ടു.2013 ലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞത്. അതിനുശേഷം നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. സ്ഥാനമൊഴിഞ്ഞ ശേഷം വത്തിക്കാനിലെ പുരോഹിത ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

 

 

OTHER SECTIONS