യുക്തിരഹിതമായ യുദ്ധം കാരണം ഒരിക്കല്‍കൂടി സമാധാനത്തിന്റെ രാജകുമാരന്‍ തിരസ്‌കരിക്കപ്പെട്ടു; ഫ്രാന്‍സിസ് മാര്‍പാപ്പ

യുക്തിരഹിതമായ യുദ്ധം കാരണം ഒരിക്കല്‍കൂടി സമാധാനത്തിന്റെ രാജകുമാരന്‍ തിരസ്‌കരിക്കപ്പെട്ടുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നല്‍കിയ ക്രിസ്മസ് ദിന സന്ദേശത്തിലാണ് അദ്ദേഹം സമാധാനം അഭ്യര്‍ഥിച്ചത്.

author-image
webdesk
New Update
യുക്തിരഹിതമായ യുദ്ധം കാരണം ഒരിക്കല്‍കൂടി സമാധാനത്തിന്റെ രാജകുമാരന്‍ തിരസ്‌കരിക്കപ്പെട്ടു; ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: യുക്തിരഹിതമായ യുദ്ധം കാരണം ഒരിക്കല്‍കൂടി സമാധാനത്തിന്റെ രാജകുമാരന്‍ തിരസ്‌കരിക്കപ്പെട്ടുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നല്‍കിയ ക്രിസ്മസ് ദിന സന്ദേശത്തിലാണ് അദ്ദേഹം സമാധാനം അഭ്യര്‍ഥിച്ചത്. ഗാസയേയോ ഇസ്രയേലിനേയോ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ക്രിസ്മസ് സന്ദേശം.

'ഇന്നത്തെ രാത്രി നമ്മുടെ ഹൃദയങ്ങള്‍ ബെത്‌ലഹേമിലാണ്. സമാധാനത്തിന്റെ രാജകുമാരന്‍ പിറവികൊണ്ടിടത്ത് യുക്തിരഹിതമായ യുദ്ധം കാരണം അദ്ദേഹം ഒരിക്കല്‍ കൂടി തിരസ്‌കരിക്കപ്പെട്ടിരിക്കുകയാണ്. ആയുധങ്ങളുടെ ബലത്തില്‍ അനീതി ഇല്ലാതാക്കാന്‍ സാധിക്കില്ല, സ്‌നേഹപ്രകടനത്തില്‍ നിന്നേ അനീതി ഇല്ലാതാക്കാന്‍ സാധിക്കൂ'. മാര്‍പാപ്പ

ക്രിസ്മസ് പറഞ്ഞു.

ഗാസയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബത്ലഹേമില്‍ ഇക്കുറി കാര്യമായ ക്രിസ്മസ് ആഘോഷങ്ങളില്ല. ക്രിസ്മസിന്റെ തലേദിവസം നടക്കാറുള്ള തിരുപ്പിറവി ആഘോഷങ്ങള്‍ ബത്ലഹേമിലെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റി ഒഴിവാക്കിയിരുന്നു.

യുദ്ധം ഉടന്‍ അവസാനിപ്പിക്കണണെന്ന് ബത്ലഹേം ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് പാസ്റ്റര്‍ റവ. ഡോ. മുന്‍തര്‍ ഐസക് ആവശ്യപ്പെട്ടു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിറിയയും ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കി.

 

war christmas Latest News gaza newsupdate bethlehem pope fransis