വാർത്ത പുറത്തു വിട്ട് ന്യുയോർക്ക് ടൈംസ് മുംബൈയെ നിശ്ചലമാക്കിയ പവർക്കട്ടിന് പിന്നിൽ ചൈനയോ?

By അനിൽ പയ്യമ്പള്ളി.02 03 2021

imran-azhar

ന്യുയോർക്ക് : 2020 ൽ മുംബൈ നഗരം നിശ്ചലമായ പവർ കട്ടിന് പിന്നിൽ ചൈനയെന്ന് സൂചന. വിദേശ മാധ്യമമായ ന്യുയോർക്ക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

കഴിഞ്ഞ വർഷം ഒക്ടോബർ 12 ന് പകലായിരുന്നു, മുംബൈ സ്തംഭിച്ചു പോയ പവർ കട്ട് ഉണ്ടായത്. ആശുപത്രികളിലടക്കം ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. അതോടൊപ്പം മുംബയിലെ മുഴുവൻ നിർമ്മാണ മേഖലകളും മണിക്കൂറുകളോളം സ്തംഭിച്ചിരുന്നു. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും തടസം നേരിട്ടു.

ഇതിനെ തുടർന്ന് മുംബൈ പോലീസും, സൈബർ വിഭാഗങ്ങളും അട്ടിമറി സാധ്യതകൾ പരിശോധിച്ചിരുന്നു.

ശത്രുരാജ്യങ്ങളുടെ നീക്കമാണോ ഇതിന് പിന്നിൽ എന്നും പരിശോധിച്ചിരുന്നു. എന്നാൽ പ്രത്യക്ഷത്തിൽ ഒരു ആക്രമണ സാധ്യതയായി തോന്നിയിരുന്നില്ല.

ഇപ്പോൾ യു.എസ് സൈബർ കമ്പനിയായ റെക്കോർഡ്സ് ഫ്യൂച്ചറിനെ ഉദ്ധരിച്ചാണ് പവർ കട്ടിന് പിന്നിൽ ഇപ്പോൾ ചൈനയാണെന്ന റിപ്പോർട്ട് ന്യുയോർക്ക് ടൈംസ് പുറത്ത് വിട്ടിരിക്കുന്നത്.

 

 

 

OTHER SECTIONS