തലച്ചോറിൽ രക്തം കട്ടപിടിച്ചു ; പ്രണബ് മുഖർജിയെ മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനാക്കി

By online desk .11 08 2020

imran-azhar

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതോടെ തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി‌. 84 കാരനായ മുൻ രാഷ്ട്രപ്രതിയുടെ ആരോഗ്യനില പരിശോധിക്കാനായി ഡോക്ടർമാരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്. രാത്രിയോടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ ബന്ധുക്കളുമായും ഡോക്ടർമാരും മായും ചർച്ച നടത്തി. തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച കാര്യം അദ്ദേഹം തിങ്കളാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു ശസ്ത്രക്രിയക്ക് മുന്നോടിയായാണ് അദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയത്‌. ഇതേ തുടര്‍ന്ന് തന്നോട് ബന്ധപ്പെട്ട എല്ലാവരും കോവിഡ് പരിശോധനയ്ക്കു വിധേയരാകാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

OTHER SECTIONS