ഇത്തരം പ്രസ്താവനകൾ നടത്തിയ താക്കൂറിനെ ജയിലിലടക്കണo; പ്രശാന്ത് ഭൂഷണ്‍

By online desk.28 01 2020

imran-azhar

 


ദില്ലി: 'രാജ്യത്തെ ഒറ്റുകാരെ വെടിവെക്കു' എന്ന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത്. തന്റെ ട്വിറ്ററിലൂടെയാണ് പ്രശാന്ത് ഭൂഷൺ പ്രതികരണവുമായി എത്തിയത്.

 

'ഇത്തരം പ്രചോദനപരമായ പ്രസ്താവനകൾക്ക് ഇയാളെ നിർബന്ധമായും ജയിലിലാക്കേണ്ടതാണ്, എന്നാൽ അദ്ദേഹം മന്ത്രിസഭയിലാണ്. ബിജെപി ഇത്തരം വിഡ്ഢികളെ മാത്രമാണ് മന്ത്രിസഭയിലേക്ക് കണ്ടെത്തിയത് '-എന്നാണ് പ്രശാന്ത് ഭൂഷണിൻറെ ട്വിറ്റർ.

 

ദില്ലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു അനുരാഗ് താക്കൂർ വിവാദ പ്രസ്താവന നടത്തിയത് . 'ദേശ് കെ ഗദ്ദറോണ്‍'....എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു.

 

 

 

OTHER SECTIONS