ഗര്‍ഭിണി ഓര്‍ഡര്‍ ചെയ്ത സാന്‍ഡ്‌വിച്ചില്‍ കത്തി!

By Shyma Mohan.17 08 2022

imran-azhar

 

ലണ്ടന്‍: സബ്‌വേയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സാന്‍ഡ്‌വിച്ചില്‍ വലിയ കത്തി കണ്ടെത്തി. ഇംഗ്ലണ്ടിലെ സഫോക്കില്‍ നിന്നുള്ള 21കാരി നെറിസ് മോയ്‌സിനാണ് ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായത്.

 

രണ്ടാഴ്ച മുന്‍പാണ് ഗര്‍ഭിണിയായ യുവതിക്കായി പങ്കാളി സബ്‌വേയില്‍ നിന്ന് സാന്‍ഡ്‌വിച്ച് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ കഴിക്കാനായി സാന്‍ഡ്‌വിച്ച് എടുത്ത മോയ്‌സിന്റെ ശ്രദ്ധയില്‍ മഞ്ഞ ഹാന്‍ഡിലുള്ള വലിയ കത്തി കിടക്കുന്നതായി ശ്രദ്ധയില്‍പെടുകയായിരുന്നു.

 

കത്തി കണ്ടതിനെ തുടര്‍ന്ന് തങ്ങള്‍ ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. തന്റെ പങ്കാളി ഗോര്‍ലെസ്റ്റണ്‍ ഹൈ സ്ട്രീറ്റിലെ സബ്‌വേയില്‍ വിളിച്ച് നിങ്ങളുടെ മഞ്ഞ കത്തികളില്‍ ഒന്ന് നഷ്ടപ്പെട്ടോ എന്ന് വിളിച്ചുചോദിച്ചതായും മോയ്‌സ് പറഞ്ഞു. സംഭവത്തില്‍ അധികൃതര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട യുവതി കത്തി വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

OTHER SECTIONS