'ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ഒരു സ്ഥാപനം പോലുമില്ല'

ലോകത്തിലെ 50 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ഒരു സ്ഥാപനം പോലുമില്ലെന്ന് രാഷ്ട്രപതി ദൗപ്രദി മുര്‍മു. ഇത് ഗൗരവകരമാണെന്നും രാഷ്ട്രപതി പറഞ്ഞു.

author-image
Priya
New Update
'ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ഒരു സ്ഥാപനം പോലുമില്ല'

ന്യൂഡല്‍ഹി: ലോകത്തിലെ 50 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ഒരു സ്ഥാപനം പോലുമില്ലെന്ന് രാഷ്ട്രപതി ദൗപ്രദി മുര്‍മു. ഇത് ഗൗരവകരമാണെന്നും രാഷ്ട്രപതി പറഞ്ഞു.

ഐ.ഐ.ടി. ഖരഗ്പുരിലെ 69-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. മികച്ച റാങ്കിങ്ങുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കും. ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ ഖ്യാതി വര്‍ധിപ്പിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

president draupadi murmu