ഓസ്‌ട്രേലിയയില്‍ മലയാളി വൈദികനെ ആക്രമിച്ച പ്രതി പിടിയില്‍

By Shyma Mohan.20 Mar, 2017

imran-azhar


    മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ മലയാളി വൈദികനെ കുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. 72കാരനായ ഫോക്‌നോര്‍ സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. മലയാളിയായ ഫാദര്‍ ടോമി കളത്തൂര്‍ മാത്യു(48)വിനെയാണ് മെല്‍ബണിലെ ഫോക്‌നറിലുള്ള സെന്റ് മാത്യൂസ് കത്തോലിക്ക പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ വിശ്വാസികള്‍ നോക്കി നില്‍ക്കേ കത്തി ഉപയോഗിച്ച് കഴുത്തിന് കുത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഫാദര്‍ ടോമി കളത്തൂര്‍ സുഖം പ്രാപിച്ചുവരുന്നു. ഞായറാഴ്ച പള്ളിയില്‍ രാവിലെ 11ന് ഇറ്റാലിയന്‍ ഭാഷയിലുള്ള കുര്‍ബാനക്കായി തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയില്ലെന്നും നിങ്ങള്‍ ഹിന്ദുവോ മുസ്ലീമോ ആയിരിക്കും എന്ന് പറഞ്ഞുകൊണ്ടായിരുന്നു വൈദികനെതിരെ ആക്രമണം നടത്തിയത്. പിടിയിലായ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വൈദ്യപരിശോധനക്ക് വിധേയനാക്കി.

OTHER SECTIONS