അംഫാൻ ചുഴലിക്കാറ്റ്; സ്ഥിതിഗതികൾ വിലയിരുത്താൻ പശ്ചിമ ബംഗാളിൽ ആകാശ നിരീക്ഷണം നടത്തി പ്രധാനമന്ത്രി

By Akhila Vipin .22 05 2020

imran-azhar

 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആംഫാൻ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിലെ സ്ഥിതിഗതികൾ മനസ്സിലാക്കുന്നതിനായി ആകാശ നിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രിയോടൊപ്പം സ്ഥിതിഗതികൾ വിലയിരുത്തി. ചുഴലിക്കാറ്റ് കനത്ത നഷ്ടം വരുത്തിയ ഒഡീഷയിലും പ്രധാനമന്ത്രി ആകാശ സർവേ നടത്തും.

 


അതേസമയം, സംസ്ഥാനത്തെ അവസ്ഥയെക്കുറിച്ച് മമത ബാനർജി പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് ദുരിതാശ്വാസത്തിന്റെയും പുനരധിവാസത്തിന്റെയും വശങ്ങൾ ചർച്ച ചെയ്തു. അംഫാൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ അറിയാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കൊൽക്കത്ത വിമാനത്താവളത്തിലെത്തിയിരുന്നു.

 

പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖറും സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിയും കൂടിയാണ് വിമാനത്താവളത്തിൽ എത്തിയ മോദിയെ സ്വീകരിച്ചത്.
പശ്ചിമ ബംഗാൾ, ഒഡീഷ കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ബാബുൽ സുപ്രിയോ, പ്രതാപ് ചന്ദ്ര സാരംഗി, ദേബശ്രീ ചൗധരി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

 

 

 

OTHER SECTIONS