By Shyma Mohan.27 Nov, 2017
ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന് ഹാരി വിവാഹിതനാകുന്നു. അമേരിക്കന്‍ അഭിനേത്രി മേഗന് മാര്ക്കലിനെയാണ് ഹാരി വിവാഹം ചെയ്യുന്നത്. അടുത്ത വര്‍ഷം വിവാഹം ഉണ്ടാകുമെന്നുള്ള വാര്‍ത്ത ഹാരിയുടെ പിതാവ് ചാള്‍സ് രാജാവ് തന്നെയാണ് അറിയിച്ചത്. 33കാരനായ ഹാരിയും 36കാരിയായ മേഗന് മാര്‍ക്കലും 2016 ജൂലൈയിലാണ് ആദ്യം കണ്ടുമുട്ടിയത്. പിന്നീട് ഇവരുടെ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. മാര്ക്കലിന്റേത് രണ്ടാം വിവാഹമാണ്. 2011ല്‍ നിര്‍മ്മാതാവ് ട്രെവര്‍ എംഗല്സണിനെ വിവാഹം കഴിച്ചെങ്കിലും 2013ല്‍ വിവാഹ മോചനം നടത്തി. ചാള്‍സ് രാജാവിന്റെയും ഡയാന രാജകുമാരിയുടെയും ഇളയ മകനായ ഹാരിയോട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ മകള്‍ ജെന്ന ബുഷ് വരെ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഹാരി മേഗന് മാര്ക്കലില് തന്റെ ജീവിത സഖിയെ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും വിവാഹ വാര്‍ത്ത അറിഞ്ഞ് നിരവധി പേര് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു.