ഫിലിപ് രാജകുമാരന്‍ ആശുപത്രിയില്‍; രോഗമുക്തിക്കായി പ്രാര്‍ത്ഥനയോടെ രാജ്യം

By Rajesh Kumar.23 02 2021

imran-azhar

 

ലണ്ടന്‍: അണുബാധയെ തുടര്‍ന്ന് ഫിലിപ് രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലണ്ടനിലെ കിംഗ്‌സ് എഡ്വേര്‍ഡ് ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് രാജകുമാരനെ പ്രവേശിപ്പിച്ചത്.

 

99 കാരനായ ഫിലിപ് രാജകുമാരന്‍ ചികിത്സയോട് നന്നായി പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

രാജ്ഞിയും രാജകുമാരിയും കഴിഞ്ഞ മാസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. കോവിഡ് ബാധയെ തുടര്‍ന്നല്ല രാജകുമാരന്‍ ചികിത്സയില്‍ കഴിയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ പരിചാരകരുടെ ചെറുസംഘത്തോടൊപ്പം വിന്‍ഡ്‌സര്‍ കാസ്റ്റിലില്‍ ചെലവഴിക്കുന്ന രാജ്ഞിയും രാജകുമാരനും കഴിഞ്ഞ നവംബറിലാണ് ഇരുവരുടെയും എഴുപത്തിമൂന്നാം വിവാഹ വാര്‍ഷിക ദിനം ആഘോഷിച്ചത്.

 

വര്‍ഷങ്ങളായി നിരവധി രോഗങ്ങള്‍ ഫിലിപ് രാജകുമാരനെ അലട്ടുന്നുണ്ട്. 2011 ല്‍ ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2012 ല്‍ മൂത്രസഞ്ചിയില്‍ അണുബാധക്ക് ചികിത്സ തേടിയിരുന്നു. 2013 ല്‍ ഉദര ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായി.

 

 

 

 

 

 

OTHER SECTIONS