മാർവെറിക് പ്രീമിയറിൽ തിളങ്ങി കെയ്റ്റ് രാജകുമാരി

By santhisenahs.20 05 2022

imran-azhar

 

ലണ്ടനിൽ നടന്ന മാവെറിക്ക് പ്രീമിയറിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത് വില്യം രജകുമാരനോടൊപ്പം എത്തിയ കെയ്റ്റ് രാജകുമാരി. റോളണ്ട് മൂറെറ്റ് കോളം ഗൗണും, ഡയമണ്ട് കമ്മലുകളുമൊക്കെ ധരിച്ചെത്തിയ കെയ്റ്റ് ഗ്ലാമറിന്റെ കാര്യത്തിൽ മറ്റെല്ലാവരെയും പിന്നിലാക്കി. അവർക്കൊപ്പം ടോം ക്രൂയിസും അദ്ദേഹത്തിന്റെ സഹ താരങ്ങളായ ജെന്നിഫർ കോന്നെല്ലിയും മൈൽസ് ടെല്ലെറും ഉണ്ടായിരുന്നു.

 

ടോം ക്രൂയിസ് തന്നെയായിരുന്നു കെയ്റ്റിനെ കൈപിടിച്ച് ചുവന്ന പരവതാനിയിലേക്ക് ആനയിച്ചത്. ചവിട്ടുപടികൾ കയറുവാൻ ഒരു കൈത്താങ്ങായി ടോം ക്രൂയിസിന്റെ കൈകൾ പിടിക്കാൻ കെയ്റ്റും മടികാണിച്ചില്ല.

 

കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്ഞിയുടേ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത ടോം ക്രൂയിസ് രാജ ദമ്പതികളെ അവിടേയുള്ള താരങ്ങൾക്ക് പരിചയപ്പെടുത്തി. രജകുടുംബത്തെ കുറിച്ച് ഏറെ പ്രശംസിച്ച ക്രൂയിസ് തനിക്കും വില്യമിനും പല കാര്യങ്ങളിലും സമാനതകൾ ഉണ്ടെന്നും പറഞ്ഞു. തങ്ങൾ രണ്ടുപേരും ഇംഗ്ലണ്ടിനെ സ്നേഹിക്കുന്നു, ഒപ്പം ഉയരങ്ങളിൽ ഊളിയിട്ടു പറക്കാനും എന്നാണ് ക്രൂയിസ് പറഞ്ഞത്.

 

ഹോളിവുഡിലെ പല മുൻനിര താരങ്ങളും അണിനിരന്ന വേദിയിൽ ഫിലിം ആൻഡ് ടി വി ചാരിറ്റിയുടെ ചെയർമാൻ ലോർഡ് ലെഫ്റ്റനന്റ് സർ കെന്നെത്ത് ഒലിസയാണ് രാജ ദമ്പതികൾക്ക് ഔപചാരികമായ സ്വാഗതം ആശംസിച്ചത്.

OTHER SECTIONS