സ്വകാര്യ 'സൈനികരെ' ഉപയോഗിച്ച് ബിജെപി-ആര്‍എസ്എസ് മുസ്ലീങ്ങളെ കൊന്നൊടുക്കുന്നു: യെച്ചൂരി

By Shyma Mohan.19 Mar, 2018

imran-azhar


    ശ്രീനഗര്‍: ഗോരക്ഷാ സംഘങ്ങളും ആന്റി റോമിയോ സ്‌ക്വാഡ് പോലുള്ള സ്വകാര്യ 'സൈനികരെ' ഉപയോഗിച്ച് ആര്‍.എസ്.എസും ബി.ജെ.പിയും മുസ്ലീങ്ങളെ കൊന്നൊടുക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ബി.ജെ.പി രാജ്യത്തെ സാമുദായികമായി ഭിന്നിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു. ഗോരക്ഷയുടെയും ലൗ ജിഹാദിന്റെയും പേരില്‍ ബിജെപിയും ആര്‍എസ്എസും മുസ്ലീങ്ങളെ കൊന്നൊടുക്കുകയാണെന്നും കൊലപാതകികളെ വീരന്‍മാരായി ചിത്രീകരിക്കുകയുമാണെന്നാണ് യെച്ചൂരി പറഞ്ഞത്. ഒരാളുടെ ഭക്ഷണരീതിയെയും വസ്ത്രധാരണത്തെയും ആരെ വിവാഹം കഴിക്കണമെന്നും ആരുമായി സൗഹൃദത്തിലേര്‍പ്പെടണമെന്നും ആര്‍.എസ്.എസ് - ബി.ജെ.പിയും മോദി സര്‍ക്കാരുമാണ് ഇപ്പോള്‍ തീരുമാനിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഫാസിസ്റ്റ് മാനസികാവസ്ഥയുടെ ഭാഗമാണിതെന്നുമാണ് യെച്ചൂരി ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ വെച്ചുനടന്ന സി.പി.എമ്മിന്റെ 11ാം സംസ്ഥാന സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്.