ചര്‍ച്ച പരാജയം: അനിശ്ചിതകാല ബസ് സമരം തുടരും

By Shyma Mohan.18 Feb, 2018

imran-azhar


    കോഴിക്കോട്: സ്‌കൂള്‍ -കോളേജ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്നതടക്കമുള്ള ഡിമാന്റുകളുമായി സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം തുടരും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകള്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. രാമചന്ദ്രന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി നടപ്പാക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബസുടമകള്‍. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് രണ്ടു രൂപയാക്കണമെന്നും മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നുമാണ് ബസുടമകളുടെ വാദം. ഇന്ന് നടന്ന ചര്‍ച്ചക്കിടെ സംഘര്‍ഷം അരങ്ങേറി. മുഴുവന്‍ ബസുടമകളെയും ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്ന ആക്ഷേപം ഉന്നയിച്ച് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇന്ന് ഗതാഗതമന്ത്രിയും സ്വകാര്യ ബസുടമകളും ചര്‍ച്ച നടത്തിയത്.   


OTHER SECTIONS