കോവിന്ദ് എന്നും വ്യത്യസ്തന്‍ , വക്കീലാകാന്‍ ഐഎഎസ് ഉപേക്ഷിച്ചു

By sruthy .19 Jun, 2017

imran-azhar

 


വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുതല്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ വരെയുള്ളവരുടെ പേരുകള്‍ മുഴങ്ങി നിന്നിടത്തു നിന്നുമാണ് തികച്ചും അപ്രതീക്ഷിതമായി ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദിന്റെ പേര് അമിത്ഷാ പ്രഖ്യാപിച്ചത്. ദളിത് വിഭാഗത്തില്‍ നിന്നും എന്‍ഡിഎയുടെ രാഷ്ര്ടപതി സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് റിപേ്പാര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരിക്കല്‍ പോലും രാംനാഥിന്റെ പേര് ഉയര്‍ന്നു വന്നിരുന്നില്‌ള. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശക്തമായ പിന്തുണയുള്ളയാളാണ് രാംനാഥ് കോവിന്ദ്.

 

1945 ഒകേ്ടാബര്‍ 1ന് ഉത്തര്‍പ്രദേശിലെ കാണ്‍പുരിലെ ദഹത്ത് ജില്‌ളയിലാണ് രാംനാഥ് കോവിന്ദിന്റെ ജനനം. ബികോം ബിരുദം നേടി കാണ്‍പുരില്‍ നിന്ന് എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കിയ ശേഷം 1971ല്‍ ഡല്‍ഹി ബാര്‍ കൗണസിലില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ഐഎഎസ് എന്ന സ്വപ്നത്തിനായി കഠിനമായി പ്രയത്‌നിച്ച അദ്ദേഹം രണ്ട് തവണ
പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ തന്റെ ആഗ്രഹം സഫലമാക്കി.

 

എന്നാല്‍ ഐഎഎസ് ഉപേക്ഷിച്ച് വീണ്ടും അഭിഭാഷകവൃത്തിയിലേയ്ക്ക് തിരിയുകയായിരുന്നു. 1977 മുതല്‍ 79 വരെ ഡല്‍ഹി ഹൈക്കോടതി അഭിഭാഷകനായിരുന്നു. 1980 മുതല്‍ 1993 വരെ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്റിങ് കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിച്ചു. 1993 വരെ സുപ്രീകോടതിയില അഭിഭാഷകനായി സേവനമനുഷ്ടിച്ചു. 1994 ല്‍ ആദ്യമായി ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി. തുടര്‍ച്ചയായി 12 വര്‍ഷത്തോളം രാജ്യസഭാംഗമായി.

 


1998 മുതല്‍ 2002 വരെ ബിജെപി ദളിത് മോര്‍ച്ച അധ്യക്ഷനായിരുന്നു.
2015ലാണ് ബീഹാര്‍ ഗവര്‍ണറായി സ്ഥാനമേറ്റത്. പെട്രോളിയം പാചകവാതകം, നീതിന്യായം, സാമൂഹിക നീതിയും സ്ത്രീ ശാകതീകരണവും എസ് സി എസ്ടി ക്ഷേമം ത
ുടങ്ങീ പ്രധാനപെ്പട്ട പല പാര്‍ലമെന്ററി കമ്മറ്റികളിലും അംഗമായിരുന്നു. 2002 ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ര്ടസഭ പൊതു സഭയില്‍ പങ്കെടുത്തിരുന്നു.
സവിത കോവിന്ദ് ആണ് ഭാര്യ. പ്രശാന്ത് കുമാര്‍ സ്വാതി എന്നിവര്‍ മക്കളാണ്.

 

loading...