'നാന്‍ ഗൗരി നങ്ക ഗൗരി': ബംഗളൂരില്‍ ഗൗരി ലങ്കേഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനായിരങ്ങള്‍

By Anju.13 Sep, 2017

imran-azhar

 

ബംഗളൂര്‍ : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധിഷേധിച്ച് ബംഗളൂരില്‍ പതിനായിരങ്ങള്‍ അണിനിരന്നു. സാമൂഹിക, കലാ സാംസ്‌കാരിക രംഗത്തെ നിരവധിപ്പേരാണ് റാലിയില്‍ പങ്കെടുത്തത്. നാന്‍ ഗൗരി നങ്ക ഗൗരി എന്ന ഗൗരി ലങ്കേഷിന്റെ അമ്മയുടെ വാക്കുകള്‍ എല്ലാവരും ഏറ്റുചൊല്ലി ഗൗരി ലങ്കേഷിന് വേണ്ടി സ്വരമുയര്‍ത്തി. സിറ്റി റെയില്‍വേസ്റ്റേഷനില്‍ നിന്നും ആരംഭിച്ച റാലിയില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍, എഴുത്തുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സാധാരണക്കാര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധഭാഗങ്ങളിലുള്ളവര്‍ പങ്കാളികളായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലയാളികളെ ഉടന്‍ പിടികൂടണം എന്നതായിരുന്നു റാലിയുടെ പ്രധാന ആവശ്യം.

 

മേധാ പട്കര്‍, ടീസ്റ്റാ സെതല്‍വാത്, സീതാറാം യച്ചൂരി, പി സായ്‌നാഥ്, സുനിത കൃഷ്ണ, പ്രശാന്ത് ഭൂഷന്‍, ഗിരീഷ് കര്‍ണാട് തുടങ്ങിയവെരാല്ലാം റാലിയുടെ ഭാഗമായി. ഞാന്‍ ഗൗരി എന്നെഴുതിയ കറുത്ത റിബ്ബണ്‍ കൈയ്യിലും, തലയിലും കെട്ടിയാണ് എല്ലാവരും പ്രകടനത്തില്‍ അണിനിരന്നത്. സെന്‍ട്രല്‍ കോളേജ് ജംഗ്ഷണില്‍വെച്ചാണ് റാലിയുടെ സമാപന സമ്മേളനം നടന്നത്.


കഴിഞ്ഞവ്യാഴാഴ്ചയാണ് ബംഗളൂരിലുള്ള വീട്ടില്‍ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. ബൈക്കില്‍ എത്തിയ ആക്രമകാരികള്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗൗരിയുടെ കൊലപാതകത്തില്‍ രാജ്യമെമ്പാടും വലിയതോതിലുള്ള പ്രതിഷേധനങ്ങളാണ് നടക്കുന്നത്.

 

OTHER SECTIONS