പ്രതിപക്ഷ നേതാവിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി റഷ്യയില്‍ പ്രതിഷേധം

By vaishnavi .24 01 2021

imran-azhar

 

മോസ്‌കോ: പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി റഷ്യയില്‍ ബഹുജന പ്രതിഷേധം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. വിവിധ സംഘര്‍ഷങ്ങളില്‍ രണ്ടായിരത്തോളം പേരെ അറസ്റ്റ് ചെയ്തു. നഗരത്തിലും പട്ടണങ്ങളിലുമായാണ് പ്രതിഷേധം നടന്നത്. മോസ്‌കോയിലെ പുഷ്‌കിന്‍സ്‌കിയ സ്‌ക്വയറില്‍ മാത്രം 4000 പേര്‍ സംഘടിച്ചു.

 

 

അക്രമങ്ങളില്‍ 2131 പരെ പൊലീസ് അറസ്റ്റ് ചെയ്തതായി ഒവിഡി വ്യക്തമാക്കി. രാജ്യ തലസ്ഥാനമായ മോസ്‌കോയില്‍ 300 പേരും സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ 162 പേരുമാണ് അറസ്റ്റിലായത് റഷ്യന്‍ പ്രസിഡന്‍്‌റ പുടിനെ വിമര്‍ശിച്ചതിന് ചായയില്‍ വിഷം കലര്‍ത്തി ഇദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.ഗുരുതരാവസ്ഥയിലായ അലക്‌സി നാവല്‍നി മാസങ്ങള്‍ നീണ്ട വിദേശ ചികിത്സക്കൊടുവില്‍ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്.

OTHER SECTIONS