കൊട്ടാരക്കരയിൽ ബീവറേജിനു മുൻപിൽ പ്രതിക്ഷേധം; കൊടിക്കുന്നിൽ സുരേഷ് എം. പി അറസ്റ്റിൽ

By Akhila Vipin .28 05 2020

imran-azhar

 

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ബീവറേജിനു മുൻപിൽ പ്രതിക്ഷേധം നടത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ഷേധത്തിൽ പങ്കെടുത്ത യു.ഡി.എഫ് അംഗങ്ങളെയും പഞ്ചായത്ത് അംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയിൽ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിച്ചു വന്നുകൊണ്ടിരുന്ന ബീവറേജ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ മുൻപും പ്രതിക്ഷേധം നടത്തിയിരുന്നു.

 

ഈ കേസ് കോടതിയിൽ നിലനിൽക്കെയാണ് ഇന്ന് വീണ്ടും പ്രതിക്ഷേധവുമായി പ്രവർത്തകർ എത്തിയത്. കേസ് നിലനിൽക്കുമ്പോൾ ബീവറേജ് തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അതിന് ശേഷം ബീവറേജ് തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് വെർച്വൽ ക്യൂ സംവിധാനത്തോടെയുള്ള മദ്യവിതരണം തുടരുകയാണ്. രാവിലെ 9 മണി മുതലാണ് മദ്യവിൽപന ആരംഭിച്ചത്. കനത്ത നിയന്ത്രണങ്ങളോടെയാണ് മദ്യവിതരണം നടത്തുന്നത്. ഇന്നത്തെ മദ്യ വിതരണത്തിനുള്ള പാസ് നൽകുന്നത് നിർത്തി. ഉച്ചയ്ക്ക് ശേഷം നാളത്തേക്കുള്ള മദ്യവിതരണ പാസ് നല്കി തുടങ്ങും.

 

 

 

OTHER SECTIONS