ബജറ്റില്‍ പൊതുമേഖല ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ധനമന്ത്രി

By Subha Lekshmi B R.03 Mar, 2017

imran-azhar

തിരുവനന്തപുരം:ബജറ്റില്‍ വരും വര്‍ഷം പൊതുമേഖലയുടെ ഉയിര്‍ത്തെഴുന്നേലപാകും കാണുകയെന്ന് ധനമന്ത്രി തോമസ് ഐസക്.കഴിഞ്ഞ ബജറ്റ് ആസൂത്രണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത്തവണ പദ്ധതികളുടെ നടത്തിപ്പിനാണ് ഊന്നല്‍ നല്‍കുക. 

വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാകും അവതരിപ്പിക്കുക പദ്ധതികളില്‍ കിഫ്ബിയ്ക്ക് ഉള്ള മേല്‍ക്കൈ നിലനിര്‍ത്തും. പെന്‍ഷന്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക ഊന്നല്‍ നല്‍കും. വിലക്കയറ്റം തടയാന്‍ സമാശ്വാസ പദ്ധതികള്‍, വരള്‍ച്ചയെ ചെറുക്കാന്‍ ജലസ്രോതസ്സുകള്‍ സംരകഷിക്കാനുള്ള പദ്ധതികള്‍ എന്നിവ ഉണ്ടാകും,അദ്ദേഹം പറഞ്ഞു.

ബജറ്റ് ഡോക്യുമെന്‍റുകളുടെ അച്ചടി പൂര്‍ത്തിയാക്കി നിയമസഭയില്‍ എത്തിച്ചുവെന്ന് മന്ത്രി അറിയിച്ചു. കണക്കുകള്‍ക്കായി മാത്രം 27 ഡോക്യുമെന്‍റുകള്‍ ഉണ്ട്

OTHER SECTIONS