കുഞ്ഞുകവിതകളുടെ സമാഹാരം 'ചിരി ചിരി' പ്രസിദ്ധീകരിച്ചു

By online desk .22 09 2020

imran-azharതിരുവനന്തപുരം: കവിയും ബാലസാഹിത്യകാരനുമായ എന്‍.എന്‍.സുരേന്ദ്രന്‍ രചിച്ച 'ചിരി ചിരി'യെന്ന കുഞ്ഞുകവിതകളുടെ സമാഹാരം പ്രകാശിതമായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മിനിസ്റ്റേഴ്‌സ് ക്യാബിനില്‍ വച്ച് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാനും കവിയുമായ വിനോദ് വൈശാഖി പുസ്തകം ഏറ്റുവാങ്ങി. ബാലകാവ്യ കഥാസമാഹാര സീരീസായ 'കാവ്യക്കുരുന്നുകള്‍ കഥാമുകുളങ്ങളി'ല്‍ ഉള്‍പ്പെടുത്തി ബോധി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

 

ചിത്രകാരന്‍ മനു കള്ളിക്കാടാണ് കവിതകള്‍ക്ക് ചിത്രരചന നിര്‍വ്വഹിച്ചിരിക്കുന്നത്. വായിച്ചു കേള്‍ക്കാനും, വായിക്കാനും, പാടാനും, പാടിക്കേള്‍ക്കാനും ഉതകുന്ന തരത്തില്‍ നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുസ്തകം രൂപകല്പന ചെയ്തിട്ടുള്ളത്. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കവിതകള്‍ കേള്‍ക്കാന്‍
കഴിയും. അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ.അനീഷ്യ ജയദേവ് അദ്ധ്യക്ഷത വഹിച്ചു.

 

 

 

OTHER SECTIONS