പുതുച്ചേരി കൃഷി മന്ത്രി ആർ കമലക്കണ്ണന് കോവിഡ് സ്ഥിരീകരിച്ചു

By online desk .11 08 2020

imran-azhar

 

പുതുച്ചേരി: പുതുച്ചേരി കൃഷി മന്ത്രി ആർ കമലക്കണ്ണന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ സെന്‍ററില്‍ പ്രവേശിപ്പിച്ചു. പുതുച്ചേരിയിലെ രണ്ടാമത്തെ മന്ത്രിക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നേരത്തെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചിരിക്കുന്ന കാരക്കൽ കളക്ടർ അർജുൻ ശർമയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആളാണ് അദ്ദേഹം 

OTHER SECTIONS