പള്‍സര്‍ സുനിക്കു ജാമ്യം

By sruthy sajeev .14 Sep, 2017

imran-azhar

 


കൊച്ചി: മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പള്‍സര്‍ സുനിക്കു ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് സുനിക്കു ജാമ്യം അനുവദിച്ചത്. അതേസമയം മറ്റു കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന സുനിക്ക് ജയിലില്‍ തുടരേണ്ടിവരും. 2011 നവംബറില്‍ ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മുതിര്‍ന്ന നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. റെയില്‍വേ സ്റ്റേഷനിലെത്തിയ നടിയെ ആളുമാറി തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്നു അബദ്ധം പറ്റിയെന്നു മനസിലാക്കിയ സംഘം നടിയെ ഒരു ഹോട്ടലില്‍ ഇറക്കിവിട്ടശേഷം മുങ്ങുകയായിരുന്നു.

 

 

OTHER SECTIONS