പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

By online desk .19 01 2020

imran-azhar

 

തിരുവനന്തപുരം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.

 


സംസ്ഥാനത്തെ അഞ്ചു വയസ്സില്‍ താഴെയുള്ള 24 ലക്ഷത്തിലേറെ കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കാനാണ് ലക്ഷ്യം. അതിനായി 24,247 വാക്സിനേഷന്‍ ബൂത്തുകളും മൊബൈല്‍ബൂത്തുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

 

കൂടാതെ ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട് ഏതെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ദിനത്തില്‍ തുള്ളി മരുന്ന് ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി വളണ്ടയിര്‍മാര്‍ വീടുകളില്‍ ചെന്ന് പോളിയോ തുള്ളി മരുന്ന് നല്‍കും.

 

റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്‍ഡുകളിലും ഉള്‍പ്പെടെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5 വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്.

 

OTHER SECTIONS