ബലാത്സംഗികൾക്ക് ശിക്ഷ 'ലിംഗഛേദം' : നിയമം പാസ്സാക്കി നൈജീരിയ

By online desk .18 09 2020

imran-azhar

 


ആ വേദന ഇനി അവരും അറിയട്ടെ. മൃഗീയമായി ബലാത്സംഗം ചെയ്യുന്ന കൊടുംകുറ്റവാളികൾ നിഷ്പ്രയാസം ജാമ്യംലഭിച്ചു പുറത്തിറങ്ങുന്ന നമ്മുടെ ഇന്ത്യ കണ്ടുപഠിക്കേണ്ട ഒന്നുണ്ട്. ഇന്ത്യയേക്കാൾ വിദ്യാഭ്യാസ സൗകര്യങ്ങളോ വികസനമോ ഒന്നുമില്ലാത്ത നൈജീരിയൻ സർക്കാർ ഇന്നുവരെയും ഇന്ത്യയ്ക്ക് കഴിയാത്ത ഒന്ന് പ്രാബല്യത്തിൽ കൊണ്ടുവന്നു. ബലാത്സംഗം ചെയ്യുന്നവർക്കിനി നൈജീരിയൻ സർക്കാരിന്റെ ശിക്ഷ ലിംഗം ഛേദിക്കുക എന്നതാണ്. ബലാത്സംഗത്തിനിരയാകുമ്പോൾ സ്ത്രീകളനുഭവിക്കുന്ന അതേ വേദന ബലാത്സംഗം ചെയ്യുന്ന ആളും അനുഭവിക്കും.

 

ആഫ്രിക്കൻ നീതിന്യായ വ്യവസ്ഥയുടെ തന്നെ നാഴികക്കല്ലായി മാറിയ നിയമം പാസ്സാക്കിയത് നൈജീരിയയിലെ കാടുന എന്ന സംസ്ഥാനമാണ്. കുറ്റംചെയ്തു എന്ന് തെളിയിക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് ശസ്ത്രക്രിയ വഴിയുള്ള ഷണ്ഡികരണമാണ്. റേപ്പിസ്റ്റുകളുടെ ലിംഗവും വൃഷണവുമടക്കം ഛേദിച്ചു കളയാനാണ് നിയമം പറയുന്നത്. പതിനാലു വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷനൽകാനും തീരുമാനമായിട്ടുണ്ട്. ബലാത്സംഗം ചെയ്യുന്നത് സ്ത്രീയാണെങ്കിൽ അവരുടെ ഫാലോപ്പിയൻ നാളികൾ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യും.