കൊൽക്കത്തയെ 5 വിക്കറ്റിന് തകർത്ത് പഞ്ചാബ് 'കിങ്‌സ്'

By സൂരജ് സുരേന്ദ്രന്‍.01 10 2021

imran-azhar

 

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് 5 വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഉയർത്തിയ 166 എന്ന വിജയലക്‌ഷ്യം 3 പന്തുകളും 5 വിക്കറ്റുകളും ശേഷിക്കെയാണ് പഞ്ചാബ് മറികടന്നത്.

 

56 പന്തിൽ 67 റൺസ് നേടിയ കെ എൽ രാഹുലും, 27 പന്തിൽ 40 റൺസ് നേടിയ മായങ്ക് അഗർവാളുമാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്.

 

ബൗളിങ്ങിൽ കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി 2 വിക്കറ്റുകൾ വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയത്.

 

ഓപ്പണർ വെങ്കടേഷ് അയ്യർ നൽകിയ മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 49 പന്തുകൾ നേരിട്ട അയ്യർ 9 ബൗണ്ടറിയും 1 സിക്സറുമടക്കം 67 റൺസാണ് നേടിയത്.

 

രവി ബിഷോണി എറിഞ്ഞ 14-ാം ഓവറിലെ നാലാം പന്തിൽ ദീപക് ഹൂഡ എടുത്ത ക്യാച്ചിലൂടെയാണ് അയ്യർ പുറത്തായത്. വെങ്കടേഷ് പുറത്താകുമ്പോൾ കൊൽക്കത്ത 3ന് 120 എന്ന നിലയിൽ.

 

ക്രീസിലെത്തിയ രാഹുൽ ത്രിപാഠിയും, നിതീഷ് റാണയുമാണ് ടീം സ്‌കോർ 165 റൺസിൽ എത്തിച്ചത്.

 

രാഹുൽ ത്രിപാഠി 26 പന്തിൽ 3 ബൗണ്ടറിയും 1 സിക്സറുമടക്കം 34 റൺസും, നിതീഷ് റാണ 18 പന്തിൽ 2 ബൗണ്ടറിയും 2 സിക്സറുമടക്കം 31 റൺസുമാണ് നേടിയത്.

 

ബൗളിങ്ങിൽ പഞ്ചാബിന് വേണ്ടി ആർഷദീപ് സിംഗ് 3 വിക്കറ്റും, രവി ബിഷോണി 2 വിക്കറ്റും, മുഹമ്മദ് ഷമി 1 വിക്കറ്റും നേടി.

 

OTHER SECTIONS