ദസറക്ക് രാവണനെ കത്തിക്കുന്ന പരമ്പരാഗത രീതി അനുകരിച്ചു മോദിയുടെ കോലം കത്തിച്ചു പഞ്ചാബിലെ കർഷകർ

By online desk .27 10 2020

imran-azhar

 

ഡൽഹി : ദസറക്ക് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു പഞ്ചാബിലെ കർഷകർ. കാർഷിക മേഖലയിൽ കൊണ്ടുവന്ന കാർഷിക ബിൽ , വിവാദ നിയമങ്ങൾ എന്നിവയോടുള്ള പ്രതിഷേധമാണ് ഭാരതീയ കിസാന്‍ യൂനിയന്റെയും മറ്റും ആഭിമുഖ്യത്തില്‍ നടന്നത്.ദസറക്ക് രാവണനെ കത്തിക്കുന്ന പരമ്പരാഗത രീതി അനുസരിച്ചാണ് മോദിയുടെ കോലം കർഷകർ കത്തിച്ചത്. ഭതിന്‍ഡ, സംഗത്, സംഗ്രൂര്‍, ബര്‍ണാല, മലര്‍കോട്ല, മന്‍സ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ കോലം കത്തിച്ചു. ഹരിയാനയിലും സമാനമായ പ്രതിഷേധം നടന്നു. കർഷക സമരം ഒത്തു തീർപ്പാക്കാൻ കഴിഞ്ഞ ആഴ്ച കേന്ദ്രം സമരപ്രതിനിധികളെ ചർച്ചക്കായി ഡൽഹിയിലേക്ക് വിളിച്ചിരുന്നു എന്നാൽ കൃഷി മന്ത്രിക്കു പകരം ഉദ്യോഗസ്ഥനാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതെന്നു കണ്ട സമര നേതാക്കള്‍ യോഗം ബഹിഷ്കരിക്കുകയായിരുന്നു.

OTHER SECTIONS