എലിസബത്ത് രാജ്ഞിയുടെ മരണ കാരണം?

By Shyma Mohan.29 09 2022

imran-azhar

 


ലണ്ടന്‍: ഏഴുപതിറ്റാണ്ട് നീണ്ട ഭരണത്തിനുശേഷം വിട്ടുപിരിഞ്ഞ എലിസബത്ത് രാജ്ഞിയുടെ മരണ കാരണം വെളിപ്പെടുത്തി. നാഷണല്‍ റെക്കോര്‍ഡ്‌സ് ഓഫ് സ്‌കോട്ട്‌ലാന്റ് പ്രസിദ്ധീകരിച്ച രേഖ പ്രകാരം വാര്‍ദ്ധക്യത്തെ തുടര്‍ന്നാണ് രാജ്ഞിയുടെ അന്ത്യം.

 

രാജ്ഞിയുടെ മരണസമയവും വെളിപ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ 8ന് 3.10 പിഎം എന്ന മരണ സമയമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്ഞിയുടെ മകള്‍, ആന്‍ രാജകുമാരി മരണ വിവരം അറിയിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

2021 ഏപ്രിലില്‍ മരണമടഞ്ഞ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും വാര്‍ദ്ധക്യത്താല്‍ മരിച്ചുവെന്നാണ് മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്.

OTHER SECTIONS