കോടതിയലക്ഷ്യ നിയമത്തെ ചോദ്യം ; ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി

By ONLINE DESK .02 08 2020

imran-azhar

 

 

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് നിയമമെന്ന്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്‍ റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ മന്ത്രി അരുണ്‍ ഷൂറി എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

 

1971ല്‍ നിര്‍മിക്കപ്പെട്ട നിയമം ഭരണഘടനാ വിരുദ്ധവും അതിന്റെ അടിസ്ഥാന ഘടനയ്ക്ക് എതിരുമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. നിയമത്തിലെ ഏതാനും വകുപ്പുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോടതിയെ വിമര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന വകുപ്പുകള്‍ അഭിപ്രായ പ്രകടനത്തിന് നിബന്ധന വയ്ക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.


ജൂഡീഷ്യറിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പ്രഷാന്ത് ഭൂഷണെതിരെയുള്ള രണ്ട് കോടതിയലക്ഷ്യ ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് കോടതിയലക്ഷ്യ നിയമത്തിനെതിരെ ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

 

 

OTHER SECTIONS