റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു

By online desk .25 10 2020

imran-azhar

 

ഡൽഹി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഐസൊലേഷനിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.അതേസമയം റിസർവ് ബാങ്ക് പ്രവർത്തനം സാധാരണ ഗതിയിൽ തുടരും. ഉദ്യോഗസ്ഥരുമായി ഫോൺ വഴി ബന്ധങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 


OTHER SECTIONS