ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: ടിടിവി ദിനകരന് പ്രഷര്‍ കുക്കര്‍ ചിഹ്നം

By Shyma Mohan.07 Dec, 2017

imran-azhar


    ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന അണ്ണാ ഡി.എം.കെ വിമത നേതാവ് ടിടിവി ദിനകരന്റെ തിരഞ്ഞെടുപ്പ് ചിഹ്നം പ്രഷര്‍ കുക്കര്‍. തൊപ്പി ചിഹ്നമായി ദിനകരന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് മറ്റൊരു പാര്‍ട്ടിക്ക് നല്‍കിയതിനാല്‍ ദിനകരന് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ല. ഡിസംബര്‍ 21നാണ് ആര്‍.കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തന്നെ എതിര്‍ക്കുന്നവരെ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ ദിനകരന്‍ ആര്‍.കെ നഗര്‍ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്നും അണ്ണാ ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില താന്‍ തിരിച്ചെടുക്കുമെന്നും പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍.കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.


OTHER SECTIONS