മാരുതി ഓൾട്ടോയുടെ നമ്പർ റോൾസ്‌റോയ്‌സിനും; മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ അനാസ്ഥയോ?

By Sooraj S.29 Aug, 2018

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ രജിസ്‌ട്രേഷനുള്ള ആഡംബര കാർ കണ്ടെത്തി. റോൾസ് റോയ്‌സ് കാറാണ് വ്യാജ രജിസ്‌ട്രേഷൻ നടത്തിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. KL-01-BD-899 എന്ന നമ്പരാണ് റോൾസ് റോയ്സിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇതേ നമ്പർ അജയകുമാർ വി എന്ന വ്യക്തിയുടെ ആൾട്ടോ കാറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതായി തിരുവനന്തപുരം ആർ ടി ഓഫീസർ അധികൃതരും വ്യക്തമാക്കിയിരിക്കുകയാണ്. ഈ സംഭവം ആർ ടി ഓയുടെ അനാസ്ഥയാണോ, രജിസ്ട്രേഷനിൽ വന്ന അപാകതയാണോ എന്ന് വ്യക്തമല്ല. 28 സെപ്റ്റംബർ 2015ലാണ് KL-01-BD-899 എന്ന നമ്പറിൽ മാരുതി ആൾട്ടോ കാർ അജയകുമാറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജ രജിസ്ട്രേഷനുകൾ വ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് കലാകൗമുദിയുടെ കണ്ണുകളിൽ ഈ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്.