അറബികളെന്ന് തെറ്റിദ്ധരിച്ച് മലയാളിക്ക് നേരെ വംശീയാക്രമണം

By Shyma Mohan.21 Apr, 2017

imran-azhar


    ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിൽ മലയാളിക്കു നേരെ വംശീയാക്രമണം. കണ്ണൂർ സ്വദേശിയായ ഷിനോയി മൈക്കിളിന് നേരെ ആഫ്രിക്കൻ - അമേരിക്കൻ വംശജനായ ജർമ്മിയ ഇമ്മാനുവേൽ ഹെന്റട്രിക്‌സണാണ് ആക്രമണം നടത്തിയത്. ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചിലെ സ്റ്റുവർട്ട് സിറ്റിയിൽ 5 വർഷമായി കട നടത്തിവരികയായിരുന്ന ഷിനോയിയാണ് ആക്രമണത്തിനിരയായത്. തന്റെ കടയിലെ ജോലിക്കാരിയായ ഇന്ത്യൻ യുവതിയുമായി സംസാരിച്ചു കൊണ്ടിരിക്കവേ കടയിലെത്തിയ ജർമ്മിയ ജോലിക്കാരിയോട് മോശമായി പെരുമാറുകയും വിഷയത്തിൽ ഇടപെട്ട ഷിനോയിയെ കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ജർമ്മിയയെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഷിനോയി മൈക്കിളും ജോലിക്കാരിയും അറബികളാണെന്നും തനിക്ക് അറബികളെ ഇഷ്ടമല്ലാത്തതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നും ജർമ്മിയ വെളിപ്പെടുത്തി.