ഡിപി മാറ്റാന്‍ മോദിയുടെ ആഹ്വാനം: ഫോട്ടോ മാറ്റി രാഹുലും പ്രിയങ്കയും

By Shyma Mohan.03 08 2022

imran-azhar

 


ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഡിപി ത്രിവര്‍ണ്ണ പതാകയാക്കാനുള്ള ആഹ്വാനത്തിന് പിന്നാലെ ഡിപി മാറ്റി രാഹുലും പ്രിയങ്കയും.

 

ഓഗസ്റ്റ് 2 മുതല്‍ ത്രിവര്‍ണ്ണ പതാക ഡിപിയായി വെയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് ഇരുവരും ട്വിറ്റര്‍ പ്രൊഫല്‍ ഫോട്ടോ മാറ്റിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ദേശീയ പതാക പിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് ഇരുവരും ഡിപിയായി വെച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ബ്ലാക്ക് ആന്റ് വൈറ്റിലും ദേശീയ പതാക നിറത്തിലുമുള്ള ഫോട്ടോയാണ് ഡിപിയില്‍ കാണാന്‍ കഴിയുന്നത്.

 

ത്രിവര്‍ണ്ണ പതാക രാജ്യത്തിന്റെ അഭിമാനമാണ്. അത് ഓരോ പൗരന്റെയും ഹൃദയത്തിലാണെന്ന് രാഹുല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്യുകയുമുണ്ടായി.

 

 

 

 

OTHER SECTIONS