സംഘപരിവാര്‍ സംഘടനയായ ഹിന്ദുമക്കള്‍ കക്ഷിയുമായി രജനികാന്ത് കൂടിക്കാഴ്ച നടത്തി

By S R Krishnan.19 Jun, 2017

imran-azhar

ചെന്നൈ : രജനീകാന്ത് രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുമോ എന്ന് ഉറ്റു നോക്കുന്ന തമിഴ് ജനതയുടെ ആകാംഷ കൂട്ടിക്കൊണ്ട് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് തമിഴ്‌നാട്ടിലെ സംഘപരിവാര്‍ സംഘടനയായ ഹിന്ദു മക്കള്‍ കക്ഷി (എച്ച്.എം.കെ) നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എച്ച്എംകെ ജനറല്‍ സെക്രട്ടറി രവികുമാര്‍, പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. രജനികാന്ത് ബി ജെ പിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തും എന്ന ഊഹാപോഹങ്ങള്‍ ശക്തമായിരിക്കെയാണ് ചെന്നൈയില്‍ രജനീകാന്തിന്റെ വസതിയില്‍ വച്ച് ഈ കൂടിക്കാഴ്ച നടന്നത്. ഇന്നലെ തമിഴ്‌നാട്ടിലെ കര്‍ഷക നേതാക്കളുമായും രജനി കൂടിക്കാഴ്ച നടത്തിയ രജനി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു.

അണ്ണാ ഡി എം കെ, എഐഎഡിഎംകെ എന്നിങ്ങനെ മാത്രം കൃത്യമായി വിഭജിക്കപ്പെട്ട തമിഴക രാഷ്ട്രീയത്തിലേക്ക് ബിജെപി കൊടിക്കീഴില്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കെത്തുമോ അതോ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് സ്വയം രാഷ്ട്രീയ ചേരി സൃഷ്ടിക്കുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. ഈ മാസം ആദ്യം മഹാരാഷ്ട്രയിലെ ബി ജെ പി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃത ഫട്‌നാവിസുമായും രജനി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

OTHER SECTIONS