രാജ്യസഭാ സീറ്റ് എൽ ജെ ഡിക്ക് ; എം വി ശ്രേയാംസ് കുമാർ മത്സരിക്കും

By online desk .08 08 2020

imran-azhar

 


തിരുവനന്തപുരം : ലോക് താന്ത്രിക് ജനതാദളിനു (എൽജെഡി) രാജ്യസഭാ സീറ്റു നൽകാൻ ഇന്നു ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു. തദ്ദേശ നിയമ സഭ തിരഞ്ഞെടുപ്പുകൾ മുന്നിലുള്ളതിനാൽ രണ്ടുവർഷം തികച്ചില്ലാത്ത രാജ്യസഭാസീറ്റിലേക്കു മറിച്ചൊരു തീരുമാനം എടുക്കേണ്ട ആവശ്യകത ഇല്ലെന്നു സിപിഎം-സിപിഐ നേതൃത്വങ്ങൾ തീരുമാനിച്ചതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് എൽജെഡിയ്ക്കു സീറ്റു നൽകാൻ തീരുമാനിച്ചത്.ഇടതുമുന്നണി സ്ഥാനാർത്ഥിയായി എൽ ജെ ഡി നേതാവ് എം വി ശ്രേയാംസ് കുമാർ മത്സരിക്കും . ഈ മാസം 24-നാണു രാജ്യസഭാ തെരഞ്ഞെടുപ്പ്. സ്വർണക്കടത്തടക്കമുള്ള വിവാദ വിഷയങ്ങളൊന്നും ഇന്നലത്തെ ഇടതുമുന്നണി യോഗം ചർച്ച ചെയ്തില്ല.

OTHER SECTIONS