സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ റമീസ് തോക്ക് കടത്തിലും പ്രതി : പുറകില്‍ വന്‍ മാഫിയ

By online desk .12 07 2020

imran-azhar

 

 

കൊച്ചി; തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ മലപ്പുറം സ്വദേശി കെ. ടി റമീസ് മുന്‍പ് വിമാനത്താവളത്തില്‍ തോക്ക് കടത്തിയ കേസിലും പ്രതി. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ ഇാള്‍ മുന്‍പ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ചതിനാണ് കസ്റ്റംസിന്റെ പിടിയിലായത്. രണ്ടു ബാഗുകളില്‍ ആയി 6 റൈഫിളുകള്‍ ഗ്രീന്‍ ചാനല്‍ വഴി ആണ് റമീസ് കടത്താന്‍ ശ്രമിച്ചത്.


അതേസമയം, റമീസിനെ കൊച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്. വന്‍ മാഫിയയാണ് സ്വര്‍ണക്കടത്ത് കേസിന് പുറകിലുള്ളത് എന്നാണ് വിവരം. എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്ത ഫൈസല്‍ ഫരീദും റമീസുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. ഫൈസല്‍ ഫരീദ് പല പ്രമുഖര്‍ക്കായും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്മാത്തുമായി ബന്ധപ്പെട്ടാണ് ഫൈസല്‍, റമീസുമായി അടുത്തബന്ധം ഉണ്ടാക്കുന്നത്. സരിത്തിന്റെ മൊഴി അനുസരിച്ചാണ് റമീസ് എന്ന വ്യക്തിക്ക് കൂടി കേസില്‍ ബന്ധമുണ്ടെന്ന് കസ്റ്റംസിന് തെളിവ് ലഭിക്കുന്നത്. തുടര്‍ന്നാണ് റമീസിലേയ്ക്ക് അന്വേഷണം വ്യാപിച്ചത്. 6 മാസത്തിനുള്ളില്‍ 7 തവണ വിമാനത്താവളം വഴി സ്വര്‍ണം കടത്തി് എന്നാണ് സരിത്തിന്റെ മൊഴി.

 

OTHER SECTIONS