ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

By sruthy .19 Jun, 2017

imran-azhar

 


ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ര്ടപതി സ്ഥാനാര്‍ഥിയായി തീരുമാനിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ രാംനാഥിന്റെ സ്ഥാനാര്‍ഥിത്വം അപ്രതീകഷിതമാണ്.

 

ബിജെപി അധ്യകഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുതല്‍ ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍ വരെയുള്ളവരുടെ പേര് എന്‍ഡിഎ സ്ഥാനാര്‍ഥി പട്ടികയില്‍ പറഞ്ഞുകേട്ടിരുന്നു. ഇവരെയെല്‌ളാം പിന്തള്ളിയാണ് രാംനാഥ് കോവിന്ദ് സ്ഥാനാര്‍ഥിയായത്.

2015 മുതല്‍ ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം വഹിക്കുന്ന രാംനാഥ് കോവിന്ദ് രണ്ടു തവണ രാജ്യസഭാംഗമായിരുന്നു. പാര്‍ട്ടി വകതാവ് സ്ഥാനവും ദളിത് മോര്‍ച്ച അധ്യകഷ സ്ഥാനവും രാംനാഥ് കോവിന്ദ് വഹിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തില്‍ നിന്നും എന്‍ഡിഎയുടെ രാഷ്ര്ടപതി സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് റിപേ്പാര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരിക്കല്‍ പോലും രാംനാഥിന്റെ പേര് ഉയര്‍ന്നു വന്നിരുന്നില്‌ള.

 

പ്രതിപകഷത്തിന്റെ കര്‍ക്കശ നിലപാടും രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് റിപേ്പാര്‍ട്ട്. കേരള ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി
തവര്‍ ചന്ദ് ഗെലോട്ട് എന്നിവരുടെ പേരുകള്‍ക്കും നല്‌ള സാധ്യത കല്‍പ്പിക്കപെ്പട്ടിരുന്നപേ്പാഴാണ് അപ്രതീകഷിത സ്ഥാനാര്‍ഥിയെ അമിത് ഷാ പ്രഖ്യാപിച്ചത്.

 

 

OTHER SECTIONS