യുവാവില്‍ നിന്ന് അപൂര്‍വയിനം പാമ്പിനെ പിടികൂടി

By Neha C N.21 08 2019

imran-azhar

 


ഭുവനേശ്വര്‍: യുവാവ് കൈവശം വച്ചിരുന്ന അപൂര്‍വയിനത്തില്‍പ്പെട്ട പറക്കും പാമ്പിനെ വനം വകുപ്പ് പിടികൂടി. ഒഡീഷ സ്വദേശിയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇയാള്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ച് ഉപജീവനം നടത്തി വരികയായിരുന്നു.


വടക്കുകിഴക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന പറക്കാന്‍ സാധിക്കുന്നയിനം പാമ്പിനെയാണ് യുവാവ് കൈവശം വച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇന്ത്യയില്‍ പാമ്പിനെ കൈവശം വെയ്ക്കുന്നതും വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതും തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പിടികൂടിയ പാമ്പിനെ വനത്തിലേക്ക് തുറന്നു വിടുമെന്നും ഭുവനേശ്വര്‍ വനംവകുപ്പിന്റെ വക്താവ് അറിയിച്ചു. 

OTHER SECTIONS