വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് വിമാന സര്‍വീസ് റദ്ദാക്കി

By online desk .28 01 2020

imran-azhar

 


വാരണാസി: വാരണാസിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള എയര്‍ ഇന്ത്യാ എ.ഐ. 691 വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് വിമാനം സര്‍വീസ് റദ്ദാക്കി. വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ വെച്ചാണ് വാരണാസിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എലിയെ കണ്ടത്.

 

വിമാനം പുറപ്പെടുന്നതിനായി റണ്‍വേയിലൂടെ പോകുന്നതിനിടെ് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ എലിയെ കണ്ടത്. തുടര്‍ന്ന് വിമാനം തിരികെയെത്തിച്ച് യാത്രക്കാരെ ഇറക്കി എലിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ യാത്രക്കാര്‍ ബഹളം വെയ്ക്കാന്‍ തുടങ്ങിയതോടെ വിമാനം റദ്ദാക്കി മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ അയക്കുകയായിരുന്നു.


തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നിന്ന് എന്‍ജിനിയര്‍മാരെ വിളിച്ചു വരുത്തി എലിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി. എലിയെ കണ്ടെത്താനായി വിമാനത്തിനുള്ളില്‍ കീടനാശിനി പ്രയോഗിച്ചു 12 മണിക്കൂറോളം അടച്ചിട്ടു. എന്നാല്‍ എലിയെ കണ്ടെത്തിയില്ല.

 

OTHER SECTIONS