റീബിൽഡ് കേരള; ആലപ്പുഴ - ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിർമാണത്തിന് 624.48 കോടി രൂപ

By Akhila Vipin .28 05 2020

imran-azhar

 


തിരുവനന്തപുരം: കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികൾക്ക് സർക്കാർ അനുമതി നൽകിയാതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി ആലപ്പുഴ -ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിർമാണത്തിനു 624.48 കോടി രൂപ അനുവദിച്ചു. കാസര്‍കോഡ് റവന്യു ഡിവിഷണല്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ 4 കോടി രൂപ അനുവദിച്ചു.

 

കേരള പുനർനിർമ്മാണ പദ്ധതിയുടെ കീഴിൽ ഏറ്റെടുത്തിട്ടുളള പൊതുമരാമത്ത് റോഡുകളുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ ആരക്കുന്നം - ആമ്പല്ലൂര്‍ - പൂത്തോട്ട - പിറവം, പത്തനംതിട്ട ജില്ലയിലെ വയ്യാറ്റുപുഴ-പൊതിപ്പാട് റോഡ് എന്നിവ ഉള്‍പ്പെടുത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

 

 

 

OTHER SECTIONS